Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Market

Kozhikode

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​രം; സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​രം; വി​മ​ർ​ശ​ന​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കോ​ഴി​ക്കോ​ട്: സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി നി​ല​വി​ൽ കോ​ർ​പ​റേ​ഷ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തും സ്വീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തു​മാ​യ ക​ർ​മ പ​ദ്ധ​തി​ക​ൾ, അ​വ​യു​ടെ സ​മ​യ​ക്ര​മം, ഇ​തി​ന​കം ന​ട​പ്പി​ലാ​ക്കി​യ ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി 15 ദി​വ​സ​ത്തി​ന​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. 

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ കൂ​മ്പാ​രം ക​ണ​ക്കെ​യു​ള്ള മാ​ലി​ന്യ​ത്തി​നും ക​റു​ത്ത അ​ഴു​ക്കു​വെ​ള്ള​ത്തി​നും ന​ടു​ക്ക് ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി 15 ദി​വ​സ​ത്തി​ന​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.  പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.     

   ഇ​തേ വി​ഷ​യ​ത്തി​ൽ ഏ​ക​ദേ​ശം അ​ഞ്ച് വ​ർ​ഷം മു​മ്പ് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​ടി​വെ​ള്ള സൗ​ക​ര്യം, ശൗ​ചാ​ല​യ​ത്തി​ന്‍റെ അ​ഭാ​വം, ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം, കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ സാ​ന്നി​ദ്ധ്യ​വും മാ​ർ​ക്ക​റ്റി​ലു​ള്ള​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. 

മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യം വെ​സ്റ്റ്ഹി​ല്ലി​ലെ മെ​റ്റീ​രി​യ​ൽ റി​ക്ക​വ​റി ഫെ​സി​ലി​റ്റി​യി​ലേ​ക്ക് മാ​റ്റാ​നും ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഓ​വ​ർ​ഹെ​ഡ് ടാ​ങ്ക് നി​ർ​മി​ച്ച് ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും ശൗ​ചാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​ന്ന​ത്തെ സാ​ഹ​ച​ര്യം ഇ​ന്നും തു​ട​രു​ന്ന​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി.  ഇ​തി​നെ ഒ​രു പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സാ​ധാ​ര​ണ വീ​ഴ്ച​യാ​യി കാ​ണാ​നാ​വി​ല്ല.  ഉ​പ​ജീ​വ​ന​ത്തി​നാ​യി ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വൃ​ത്തി​യു​ള്ള തൊ​ഴി​ലി​ടം നി​ഷേ​ധി​ക്കു​ന്ന​ത് അ​വ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യും പൊ​തു​ജ​നാ​രോ​ഗ്യ​ത്തോ​ടു​ള്ള ക​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യു​മാ​ണെ​ന്ന്  ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തെ കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ഉ​യ​ർ​ത്തു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. 23 ന് ​രാ​വി​ല 11 ന് ​വെ​സ്റ്റ്ഹി​ൽ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. 

 

Latest News

Corehub Up